|
Daiva Dasakam Malayalam: ദൈവ ദശകം or Ten Verses To God is a prayer penned by Narayana Guru circa 1914. In 2009 the Kerala state government recommended that it should become the national prayer of India. ==Daiva Dashakam in Malayalam== ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ; നാവികന്‍ നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം. ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍. ആഴിയും തിരയും കാറ്റും- ആഴവും പോലെ ഞങ്ങളും മായയും നിന്‍ മഹിമയും നീയുമെന്നുള്ളിലാകണം. നീയല്ലോ സൃഷ്ടിയും സൃഷ്ടാ- വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ,സൃഷ്ടി- യ്ക്കുള്ള സാമഗ്രിയായതും നീയല്ലോ മായയും മായാ- വിയും മായാവിനോദനും നീയല്ലോ മായയെനീക്കി - സ്സായൂജ്യം നല്‍കുമാര്യനും. നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ. അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിയ്ക്കുക. ജയിയ്ക്കുക മഹാദേവ, ദീനാവന പരായണാ, ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക. ആഴമേറും നിന്‍ മഹസ്സാ- മാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. 抄文引用元・出典: フリー百科事典『 ウィキペディア(Wikipedia)』 ■ウィキペディアで「Daiva Dasakam」の詳細全文を読む スポンサード リンク
|